ചൂണ്ടൽ പഞ്ചായത്തിൽ കളിമണ്ണ് ഖനനം: വിജിലൻസ് സംഘം പരിശോധന നടത്തി
1514236
Saturday, February 15, 2025 1:51 AM IST
കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിൽ 2018ൽ നടന്ന അനധികൃതമായി കളിമണ്ണ് ഖനനം നടന്ന സ്ഥലം വിജിലൻസ് സംഘം പരിശോധിച്ചു. കേച്ചേരി പാലത്തിനു സമീപ ത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പാണു പരിശോധിച്ചത്. തൊഴിലുറപ്പു പദ്ധതിയുടെ മറവിൽ കടത്തിക്കൊണ്ടുപോയ കളിമണ്ണിന്റെ അളവ് അറിയാനും മണ്ണു പരിശോധിക്കാനുമാണ് സംഘം എത്തിയത്.
2018 ൽ തൃശൂർ ഡപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്തിന്റെ പരാതിയിൽ വിജിലൻസ് എടുത്ത കേസിന്റെ ഭാഗമായാണ് വിജിലൻസ് സംഘത്തിന്റെ സന്ദർശനം. വിജിലൻസ് ഉദ്യോഗസ്ഥൻ ജയേഷ് ബാലന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധനയ്ക്ക് എത്തിയത്.
കളിമണ്ണ് ഖനനത്തിന്റെ അഴിമതി അന്വേഷിക്കുവാൻ നിയോഗിച്ച ഉപസമിതി പ്രസ്തുത അന്വേഷണം നടത്താതെ അഴിമതി മൂടിവെച്ചുവെന്നും ആ അംഗങ്ങളെ ക്കൂടി ഈ അഴിമതി കേസിൽ പ്ര തിപ്പട്ടികയിൽ ചേർക്കണമെന്നും കെപിസിസി സെക്രട്ടറി സി. സി. ശ്രീകുമാർ ആവശ്യപ്പെട്ടു.