എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ
1513943
Friday, February 14, 2025 1:40 AM IST
എടത്തിരുത്തി: ഗ്രാമപഞ്ചായത്ത് 14-ാംപഞ്ചവത്സര പദ്ധതി പ്രകാരം 2025-26 വർഷത്തെ വികസന സെമിനാർ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. നിഖിൽ പദ്ധതി അവതരണം നടത്തി.
ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, ജില്ലാ പഞ്ചായത്തംഗം കെ.എസ്. ജയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷൈലജ രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം നൗമി പ്രസാദ്, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അഡ്വ. വി.കെ.ജ്യോതിപ്രകാശ്, ക്ഷേമകാര്യ ചെയർപേഴ്സൺ വാസന്തി തിലകൻ, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീദേവി ദിനേഷ്, പഞ്ചായത്ത് സെക്രട്ടറി കെ.വി. സനീഷ്, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.