മണലൂർ സെന്റ് തെരേസാസ് യുപി സ്കൂള്‍ വാർഷികം
1513939
Friday, February 14, 2025 1:40 AM IST
മണലൂർ: സെന്റ് തെരേസാസ് യുപി സ്കൂളിന്റെ 120 - ാം വാർഷികം ആഘോഷിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനംചെയ്തു.
നിർമല പൊവിൻഷ്യൽ സുപ്പീരിയർ മദർ സാലി പോൾ അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡന്റ് സിജോ മാത്യു സ്വാഗതം ആശംസിച്ചു. വിരമിക്കുന്ന അധ്യാപകരായ സിസ്റ്റർ ജെസി പോൾ, മേരി, ലിസി എന്നിവരെ ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി റിപ്പോർട്ട് അവതരിപ്പിച്ചു. മണലൂർ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോജു ചിരിയങ്കണ്ടത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ജെ. ബിജു, വാർഡ് മെമ്പർ ഷാനി അനിൽകുമാർ, എംപിടിഎ പ്രസിഡന്റ് കെ.പി. പ്രവീണ എന്നിവർ ആശംസകൾ അർപ്പിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ ഡെയ്സ്ലെറ്റ് വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾനൽകി.