കല്ലൂരിൽ വീട് കുത്തിത്തുറന്ന് മോഷണം
1513925
Friday, February 14, 2025 1:39 AM IST
10 പവൻ കവർന്നു
കല്ലൂര്‍: ആലേങ്ങാട് പട്ടാപ്പകല്‍ വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് പത്തു പവനോളം സ്വര്‍ണം കവര്‍ന്നു. ആലേങ്ങാട് കരോട്ട് ചന്ദ്രികയുടെ വീട്ടിലാണ് മോഷണംനടന്നത്. വീടിന്റെ മുന്‍വശത്തെ ഗ്രില്ലിന്റെയും വാതിലിന്റെ യും പൂട്ടുതകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് അലമാര കുത്തിത്തുറന്ന് സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു.
ചന്ദ്രിക തൊട്ടടുത്തുള്ളവീട്ടില് കല്യാണത്തിനുപോയി ഉച്ചയ്ക്ക് രണ്ടുമണിയോടെ മടങ്ങിയെത്തിയപ്പോഴാണ് വാതിലുകളും അലമാരകളും തുറന്ന നിലയില്‍ കണ്ടത്. ഉടന്‍ സമീപവാസികളെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മോഷണംപോയ വിവരമറിഞ്ഞത്. മരുമകളുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണംപോയത്.
ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ്, വരന്തരപ്പിള്ളി എസ്എച്ച്ഒ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധനനടത്തി.