കെ.വി. അബ്ദുൾ ഖാദർ സിപിഎം ജില്ലാ സെക്രട്ടറി
1513493
Wednesday, February 12, 2025 7:18 AM IST
തൃശൂർ: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.വി. അബ്ദുൾ ഖാദറിനെ തെരഞ്ഞെടുത്തു. 46 അംഗ കമ്മിറ്റിയിൽ പത്തുപേർ പുതുമുഖങ്ങളാണ്. മുതിർന്നവരും വിവാദങ്ങളിൽ കുരുങ്ങിയവരുമടക്കം പത്തുപേരെ ഒഴിവാക്കി. ജില്ലയിലെ ഇടതുമുന്നണി കണ്വീനറായിരുന്ന അബ്ദുൾ ഖാദറിനു തുടക്കംമുതൽ സാധ്യത കല്പിച്ചിരുന്നു. സംഘടനാരംഗത്തെ ദീർഘകാല പരിചയത്തിനൊപ്പം പൊതുസമ്മതിയും അബ്ദുൾ ഖാദറിനു ഗുണമായി.
മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് നേരത്തേതന്നെ ഒഴിയാനുള്ള താത്പര്യം വ്യക്തമാക്കിയിരുന്നു. യു.പി. ജോസഫിനെയും പരിഗണിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങൾ: കെ.വി. അബ്ദുൾഖാദർ, യു.പി. ജോസഫ്, കെ.കെ. രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, പി.കെ. ഡേവിസ്, പി.കെ. ഷാജൻ, എ.എസ്. കുട്ടി, കെ.എഫ്. ഡേവിസ്, കെ.വി. നഫീസ, ടി.കെ. വാസു, ടി.എ. രാമകൃഷ്ണൻ, ടി.വി. ഹരിദാസ്, ഡോ. ആർ. ബിന്ദു, പി.എ. ബാബു, പി.കെ. ചന്ദ്രശേഖരൻ, സി. സുമേഷ്, മേരി തോമസ്, എം. കൃഷ്ണദാസ്, എം. രാജേഷ്, പി.കെ. ശിവരാമൻ, പ്രഫ. സി. രവീന്ദ്രനാഥ്, പി.എൻ. സുരേന്ദ്രൻ, കെ.വി. രാജേഷ്, കെ.കെ. മുരളീധരൻ, എം.എൻ. സത്യൻ, കെ. രവീന്ദ്രൻ, കെ.എസ്. അശോകൻ, എം.എ. ഹാരിസ് ബാബു, എ.എസ്. ദിനകരൻ, ടി. ശശിധരൻ, എം. ബാലാജി, എം.കെ. പ്രഭാകരൻ, ഉഷ പ്രഭുകുമാർ, വി.പി. ശരത്ത്പ്രസാദ്, ഉല്ലാസ് കളക്കാട്ട്, കെ.ആർ. വിജയ, കെ.ഡി. ബാഹുലേയൻ, ടി.ടി. ശിവദാസൻ, ടി.കെ. സന്തോഷ്, വി.എ. മനോജ് കുമാർ, എം.എസ്. പ്രദീപ് കുമാർ, എൻ.എൻ. ദിവാകരൻ, കെ.എസ്. സുഭാഷ്, ഗ്രീഷ്മ അജയഘോഷ്, ആർ.എൽ. ശ്രീലാൽ, യു.ആർ. പ്രദീപ്.
എ.സി. മൊയ്തീൻ, എൻ.ആർ. ബാലൻ, പി.ആർ. വർഗീസ്, മുരളി പെരുനെല്ലി, എം.കെ. കണ്ണൻ, എം.എം.വർഗീസ് എന്നിവരെ ഒഴിവാക്കി. കരുവന്നൂർ അടക്കമുള്ള വിവാദങ്ങളിൽ കുരുങ്ങിയവരാണ് ഒഴിവാക്കിയവരിൽ ഏറെയും. കരുവന്നൂരടക്കം സഹകരണമേഖലയിലെ പ്രവർത്തനത്തിൽ പാർട്ടിക്കു ജാഗ്രതക്കുറവുണ്ടായെന്ന രൂക്ഷവിമർശനവും പ്രതിനിധികൾ ഉയർത്തിയിരുന്നു.
കെ.ഡി. ബാഹുലേയൻ, ടി.ടി. ശിവദാസൻ, ടി.കെ. സന്തോഷ്, വി.എ. മനോജ് കുമാർ, എം.എസ്. പ്രദീപ് കുമാർ, എൻ.എൻ. ദിവാകരൻ, കെ.എസ്. സുഭാഷ്, ഗ്രീഷ്മ അജയഘോഷ്, ആർ.എൽ. ശ്രീലാൽ, യു.ആർ. പ്രദീപ് എന്നിവരാണു കമ്മിറ്റിയിലെ പുതുമുഖങ്ങൾ.
സ്വന്തം ലേഖകൻ