മച്ചാട് മാമാങ്കത്തിന് ഇത്തവണ ടൂറിസം ധനസഹായം കിട്ടുമെന്ന് പ്രതീക്ഷ
1513480
Wednesday, February 12, 2025 7:10 AM IST
പുന്നംപറമ്പ്: ഈ 18ന് മച്ചാട് മാമാങ്കം നടക്കാനിരിക്കെ ടൂറിസം വകുപ്പിന്റെ ധനസഹായം കിട്ടുമെന്ന പ്രതീക്ഷയിലാണു തട്ടകങ്ങൾ.
അന്നു രാവിലെ 10ന് നടക്കുന്ന വാഴാനി ടൂറിസം കേന്ദ്രത്തിലെ സംഗീത ജലധാര നിർമാണോദ്ഘാടനത്തിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എത്തുന്നതാണു മച്ചാട് മാമാങ്കം നടക്കുന്ന തിരുവാണിക്കാവിലെ തട്ടകക്കാർക്ക്ഏറെ പ്രതീക്ഷ നൽകുന്നത്.
2017 ലാണ് ഒരു ലക്ഷം രൂപ ധനസഹായം ലഭിച്ചത്. പിന്നീടി ങ്ങോട്ട് ഒന്നും ലഭിച്ചില്ല. നിവേദനങ്ങൾ നിരവധി നൽകിയെങ്കിലും നടപടിയുണ്ടായില്ല.ഉദ്ഘാടനശേഷം തൊട്ടടുത്തുള്ള തിരുവാണിക്കാവിലെ മച്ചാട് മാമാങ്ക സ്ഥലത്തേക്കും മന്ത്രിയെ എത്തിക്കാനാണ് സംഘാടകരുടെ ശ്രമം. മന്ത്രിയെ നേരിട്ട് വിഷയം ധരിപ്പിച്ചാൽ ധനസഹായം ലഭ്യമാകുമെന്ന പ്രതീക്ഷയാണ് തട്ടകങ്ങൾക്കുള്ളത്.