പൂർവവിദ്യാർഥിസംഗമം
1512942
Tuesday, February 11, 2025 2:10 AM IST
ചാലക്കുടി: പോട്ട കെഇസി യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പൂർവവിദ്യാർഥി സംഗമവും വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്ക് ആദരവും നൽകി.
അമല മെഡിക്കൽ കോളജ് ഡയറക്ടറും പൂർവവിദ്യാർഥിയുമായ ഫാ. ജൂലിയസ് അറയ്ക്കൽ ഉൽഘാടനം ചെയ്തു.
ശതാബ്ദിയോടനുബന്ധിച്ച് നിർധനരായ മൂന്നു കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകി. വിദ്യാഭ്യാസ സ്കോളർഷിപ്പ്, സയൻസ് ലാബ് നവീകരണം, ചികിത്സാ സഹായം, കുട്ടികളുടെ പാർക്ക് നവീകരണം, കളിസ്ഥലം നവീകരണം എന്നിവ ശതാബ്ദിയുടെ ഭാഗമായി പൂർത്തീകരിക്കും. വത്സൻ ചമ്പക്കര അധ്യക്ഷത വഹിച്ചു.
തോമസ് മേലേപ്പുറം, സീലി ജോബി, ജെയിൻ ജോസ്, ലൂവിസ് മേലേപ്പുറം, സി.വി. അനുമോൾ, സാലി ഫ്രീജോ എന്നിവർ പ്രസംഗിച്ചു.