കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1513143
Tuesday, February 11, 2025 10:40 PM IST
കയ്പമംഗലം: ദേശീയപാത 66 മതിലകം പുതിയകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കയ്പമംഗലം സ്വദേശിയും ശ്രീനാരായണപുരത്ത് താമസക്കാരനുമായ നടക്കൽ രാമന്റെ മകൻ ജ്യോതിപ്രകാശൻ(63) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ പുതിയകാവ് മദ്രസയ്ക്കു മുന്നിലായിരുന്നു അപകടം.
വടക്കുഭാഗത്തു നിന്നു വന്ന കാർ എതിരെവന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലത്ത് സ്വന്തം വീടിന്റെ നിർമാണസ്ഥലത്തേക്കു പോകവെയാണ് ജ്യോതിപ്രകാശൻ അപകടത്തിൽപെട്ടത്.
മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒൻപതിന് കയ്പമംഗലം വഴിയന്പലം പടിഞ്ഞാറുള്ള തറവാട്ടുപറന്പിൽ. ഭാര്യ: ബിജി. മക്കൾ: റോഷ്നി, രശ്മി. മരുമകൻ: സൂരജ്.