കുടിവെള്ളവിതരണ പൈപ്പ് പൊട്ടി
1512943
Tuesday, February 11, 2025 2:10 AM IST
ചളിങ്ങാട്: കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. കയ്പമംഗലം ചളിങ്ങാട് അമ്പലനടയ്ക്ക് തെക്കുഭാഗത്താണ് ഇന്നലെ രാവിലെ പൈപ്പ് പൊട്ടിയത്. വൻതോതിൽ വെള്ളം ചോരുന്നുണ്ട്. ഇതേത്തുടർന്ന് റോഡിൽ വെള്ളക്കെട്ടായിട്ടുണ്ട്. നാട്ടിക ഫർക്ക ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്. കയ്പമംഗലം പതിവായി തീരദേശമേഖലയിൽ കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് ജനങ്ങൾക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്.