തൃശൂർ ലൂർദ് കത്തീഡ്രലിൽ തിരുനാൾ
1512635
Monday, February 10, 2025 1:38 AM IST
തൃശൂർ: ലൂർദ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ ഉൗട്ടുതിരുനാൾ കൊടിയേറ്റം കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ നിർവഹിച്ചു. സഹവികാരിമാരായ ഫാ. പ്രിജോവ് വടക്കേത്തല, ഫാ. ജിസ്മോൻ ചെമ്മണ്ണൂർ, നടത്തു കൈക്കാരൻ തോമസ് കോനിക്കര, ലൂവി കണ്ണാത്ത്, ജോസ് ചിറ്റാട്ടുകര, ജോജു മഞ്ഞില, ഭക്തസംഘടനാ ഭാരവാഹികൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
തിരുനാൾ ദിനമായ നാളെ രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന. 9.30ന് ഇടവകയിലെ രോഗികൾക്കും എഴുപത് വയസിനു മുകളിലുള്ളവർക്കുമായി സൗഖ്യദായ ശുശ്രൂഷയും വിശുദ്ധ കുർബാനയും. തുടർന്ന് ഇവർക്കായി നേർച്ച ഭക്ഷണം വിതരണം ചെയ്യും. വൈകീട്ട് അഞ്ചിന് ലദീഞ്ഞ്, നൊവേന, ആരാധന, ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രദക്ഷിണം, ഉൗട്ടുനേർച്ച ഭക്ഷണം ആശീർവാദം എന്നിവയും നടക്കും.