കാപ്പ ലംഘിച്ച പ്രതി അറസ്റ്റിൽ
1513462
Wednesday, February 12, 2025 7:09 AM IST
ചാലക്കുടി: കാപ്പ ഉത്തരവുലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച ഗുണ്ട പോട്ട പനമ്പിള്ളി കോളജിന്റെയടുത്ത് താമസിക്കുന്ന വെട്ടിക്കൽ വീട്ടിൽ ഷൈജു(33) അറസ്റ്റിലായി.
ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ളവരെ നിരീക്ഷിച്ചുവരികയായിരുന്നു. സിവിൽ പോലീസ് ഓഫിസർമാരായ പി.സി. ചഞ്ചൽ, പി.ബി. ബിനു ബൈജു എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.