നഗ്നതാപ്രദർശനം ചോദ്യംചെയ്ത യുവതിയെ ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ
1513461
Wednesday, February 12, 2025 7:09 AM IST
കയ്പമംഗലം: നഗ്നതാപ്രദർശനം ചോദ്യംചെയ്ത യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.
പെരിഞ്ഞനം വെസ്റ്റ് സമിതിദേശത്തുള്ള തന്റെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതിയെ മദ്യപിച്ചുവന്ന പെരിഞ്ഞനം വെസ്റ്റ് സമിതിദേശം സ്വദേശി കിഴക്കേവളപ്പിൽവീട്ടിൽ മനോജ്(46) അസഭ്യം പറയുകയും നഗ്നതാപ്രദർശനം നടത്തിയെന്നുമാണ് പരാതി. സംഭവം യുവതി ചോദ്യംചെയ്തതിന്റെ വിരോധത്തിൽ യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും കൊലവിളി നടത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
കയ്പമംഗലം എസ്എച്ച്ഒ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർ വിൻസെന്റ്, പോലിസ് ഉദ്യോഗസ്ഥരായ ഗിരീശൻ, ജ്യോതിഷ്, ഡെൻസിമോൻ എന്നിവരാണ് അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.