ഡ്യൂക്ക് പ്രവീണ്‍ പിടിയില്‍
1513463
Wednesday, February 12, 2025 7:09 AM IST
ഇരിങ്ങാലക്കുട: കാട്ടൂര്‍ പോലീസ്സ്റ്റേഷനില്‍ തല്ലുകേസില്‍ അറസ്റ്റ് ചെയ്തു ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയ പൊറത്തിശേരി മുതിരപറമ്പില്‍ ഡ്യൂക്ക് പ്രവീണ്‍ എന്ന പ്രവീണ്‍(28) അറസ്റ്റില്‍. കാട്ടൂര്‍ എസ്ഐ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ സനദ്, അജേഷ്, കിരണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
2017ല്‍ കൊരട്ടി പോലീസ് സ്റ്റേഷനില്‍ മോഷണം നടത്തിയ കേസും 2018ല്‍ മാള പോലീസ് സ്റ്റേഷനില്‍ ആക്രമിച്ചകേസും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ വീടുകയറി ആക്രമിച്ച കേസും 2021ല്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ കിഡ്നാപ്പിംഗ് കേസും 2022ല്‍ വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് കേസും അടക്കം 15 ഓളം കേസിലെ പ്രതിയാണ് ഡ്യൂക്ക്.