ലഹരിവിരുദ്ധ പ്രവർത്തനം: മികച്ച കോളജിനുള്ള പുരസ്കാരം സെന്റ് തോമസിന്
1512644
Monday, February 10, 2025 1:38 AM IST
തൃശൂർ: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് സംസ്ഥാന എക്സൈസ് ഡിപ്പാർട്ടുമെന്റും മണ്ണുത്തി ഡോണ്‍ബോസ്കോ ഡ്രീം പ്രോജക്ടും സംയുക്തമായി നൽകുന്ന കോളജ്തല പുരസ്കാരം തൃശൂർ സെന്റ് തോമസ് കോളജിന്.
സെന്റ് മേരീസ് കോളജ്, ഐഎച്ച്ആർഡി കോളേജ് എന്നിവയ്ക്കു പ്രത്യേക പുരസ്കാരങ്ങൾ സമ്മാനിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്ത പൊതുയോഗത്തിൽ ഡോണ്‍ ബോസ്കോ ഡ്രീം പ്രോജക്ട് ചെയർമാൻ ഫാ. സിറിൾ എടമനയിൽനിന്ന് പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളന്പ്രത്ത്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. വിമല ജോണ്‍, ഡോ. ഡെയ്സൻ പാണേങ്ങാടൻ, എൻഎസ്എസ് വളണ്ടിയേഴ്സ്, എൻസിസി കേഡറ്റുകൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തൃശൂർ ഡിഇഒ ഡോ. എ. അൻസാർ, വിമുക്തി മാനേജർ വി. സതീഷ് എന്നിവർ പങ്കെടുത്തു.