ടോറസിൽ സ്കൂട്ടർ തട്ടിവീണ് വയോധികൻ മരിച്ചു
1512832
Monday, February 10, 2025 11:46 PM IST
വടക്കാഞ്ചേരി: ഓട്ടുപാറയിൽ ടോറസ് ലോറിയിൽ സ്കൂട്ടർതട്ടി വീണ് വയോധികൻ മരിച്ചു. എങ്കക്കാട് പവർ ഹൗസിനു സമീപം താമസിക്കുന്ന റിട്ട. എസ്ഐ തങ്കേത്തിൽ വീട്ടിൽ പദ്മനാഭൻ നായർ(86) ആണ് മരിച്ചത്.
ഓട്ടുപാറ ബസ് സ്റ്റാൻഡിനു സമീപത്ത് റോഡിലൂടെ പോയിരുന്ന ടോറസിൽ സ്കൂട്ടറിന്റെ ഹാൻഡിൽ തട്ടി വീഴുകയായിരുന്നു. ഉടൻതന്നെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ശാരദ. മക്കൾ: ശോഭകുമാരി, സതി കുമാരി(ശാന്തി), ജ്യോതി, പ്രിയ. മരുമക്കൾ: ശിവദാസ്, കേശവദാസ്, വിപിൻചന്ദ്രൻ, സജിത്ത്.