മസ്തകത്തിൽ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്കും
1513465
Wednesday, February 12, 2025 7:09 AM IST
അതിരപ്പിള്ളി: മസ്തകത്തിൽ മുറിവേറ്റ കാട്ടാനയ്ക്ക് വീണ്ടും ചികിത്സനല്കും. ജനുവരി 24നാണ് ചികിത്സ നല്കി കാട്ടാനയെ വിട്ടത്. ഇതിനുശേഷം ആന പൂർണ ആരോഗ്യവാനായി കാണുകയും ദൈനംദിന പ്രവൃത്തികളിൽ ഏർപ്പെടുന്നതായും നിരീക്ഷണത്തിൽ ബോധ്യപ്പെട്ടു.
എന്നാൽ രണ്ടുദിവസമായി ആനയുടെ മുറിവിൽനിന്നു പുഴുവരുന്നതായി കണ്ടെത്തി. തുടർന്ന് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ബിനോയിയും സംഘവും ആനയെ നിരീക്ഷിച്ചു. തുടർപരിചരണം എങ്ങനെ ചെയ്യണമെന്നുള്ള നിർദേശംലഭിക്കുന്നമുറയ്ക്ക് മുന്നോട്ടുപോകുമെന്ന് വാഴച്ചാൽ ഡിഎഫ്ഒ ആർ. ലക്ഷ്മി അറിയിച്ചു.