വർഷങ്ങളായുള്ള കുടിവെള്ളപ്രശ്നം പരിഹരിച്ചു: ആശ്വാസത്തിൽ കുടുംബങ്ങൾ
1512642
Monday, February 10, 2025 1:38 AM IST
ചേർപ്പ്: ചേർപ്പ് - തൃപ്രയാർ സംസ്ഥാനപാത മുറിച്ചുകടന്ന് വെള്ളംചുമന്ന് വീടുകളിലേക്കെത്തിക്കണ്ട ഗതികേടിലായിരുന്നു വർഷങ്ങളായി ഹെർബർട്ട് കനാലിലെ കുടുംബങ്ങൾ.
വീടുകളിൽ കിണറുണ്ടെങ്കിലും മലിനമായ വെള്ളമായതിനാൽ റോഡിനപ്പുറമുള്ള പൊതുടാപ്പായിരുന്നു ഏക ആശ്രയം. വർഷങ്ങളോളം നിരവധിപരാതികൾ നൽകിയിട്ടും റോഡ് മുറിച്ച് പൈപ്പിടാൻ പൊതുമരാമത്തുവകുപ്പിൽനിന്നു സാങ്കേതികപ്രശ്നങ്ങളുണ്ടായി. ഇതേതുർന്ന് സി.സി. മുകുന്ദൻ എംഎൽഎ, പൊതുമരാമത്ത്, ജലവിഭവവകുപ്പ്, ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവരുമായി യോഗം ചേർന്ന് റോഡ് മുറിച്ച് പൈപ്പിട്ട് എട്ടുകുടുംബങ്ങളിലേക്ക് പൈപ്പ് കണക്ഷൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു.
ചടങ്ങിൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം നസീജ മുത്തലിഫ്, മുൻ ഗ്രാമപഞ്ചായത്ത് അംഗം ഇ.എം. മദനൻ എന്നിവർ പങ്കെടുത്തു.