സ്കൂൾ വാർഷികവും യാത്രയയപ്പും
1512649
Monday, February 10, 2025 1:38 AM IST
പാവറട്ടി: ഏനാമാക്കൽ സെന്റ് മേരീസ് എൽപി സ്കൂൾ വാർഷികവും യാത്രയയപ്പും ആഘോഷിച്ചു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്ത് അംഗം ബെന്നി ആന്റണി അധ്യക്ഷനായി.
അതിരൂപത കോര്‍പറേറ്റ് മാനേജർ ഫാ. ജോയ് അടമ്പുകുളം വിരമിക്കുന്ന പ്രധാനാധ്യാപിക കെ.ഐ. മേരിയുടെ ഫോട്ടോ അനാച്ഛാദനംചെയ്തു. മാനേജർ ഫാ. ജയ്സൺ തെക്കുംപുറം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി ജേക്കബ്, എഇഒ ഷീബ ചാക്കോ, പിടിഎ പ്രസിഡന്റ് അംബിക ജോജൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും കലാപരിപാടികളും അരങ്ങേറി.