പഴയന്നൂപ്പാടത്തെ പറന്പുകളിൽ തീ പടർന്നു
1513475
Wednesday, February 12, 2025 7:10 AM IST
പുന്നംപറമ്പ്: സ്വകാര്യവ്യക്തികളുടെ പറന്പിലും വനമേഖലയിലും തീ പടർന്നതു ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് മൂന്നാേടെയായിരുന്നു സംഭവം. തെക്കുംകര പഞ്ചായത്തിലെ പഴയന്നൂപ്പാടത്താണു വനമേഖലയും സ്വകാര്യ വ്യക്തികളുടെ പറമ്പും അഗ്നിക്കിരയായത്.
മാർക്കരയിൽ വീട്ടിൽ ഉലഹന്നാൻ, കോട്ടയ്ക്കൽ വീട്ടിൽ രാജു എന്നിവരുടെ മൂന്ന് ഏക്കറോളം വരുന്ന പറമ്പുകളാണു കത്തിയമർന്നത്. നാട്ടുകാരുടെ സംയോജിതമായ ഇടപെടലിനെത്തുടർന്ന് സമീപത്തെ 20 ഏക്കറോളം വരുന്ന റബർ തോട്ടത്തിലേക്ക് തീ പടർന്നില്ല. വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സും വനപാലകരും വാച്ചർമാരും സ്ഥലത്തെത്തിയിരുന്നു.