രാത്രിയിൽ വീടുവിട്ടിറങ്ങിയ പതിനേഴുകാരിയെ ഉടൻ കണ്ടെത്തി അന്തിക്കാട് പോലീസ്
1513474
Wednesday, February 12, 2025 7:10 AM IST
അന്തിക്കാട്: രാത്രിയിൽ വീടുവിട്ടിറങ്ങിയ പതിനേഴുകാരിയെ സമയോചിത ഇടപെടലിൽ ഉടനടി കണ്ടെത്തി അന്തിക്കാട് പോലീസ്. ഇന്നലെ രാത്രി ഒൻപതിനാണ് കണ്ടശാംകടവ് സ്വദേശിനി അമ്മയോടു വഴക്കുണ്ടാക്കി വീട്ടിൽനിന്ന് ഇറങ്ങിപ്പോയത്. ഈ സമയം വീട്ടിൽ തനിച്ചായിരുന്ന അമ്മ ഉടൻ അന്തിക്കാട് പോലീസിൽ വിവരമറിയിച്ചു.
സിപിഒമാരായ രജീഷ്, പ്രതീഷ്, ഡ്രൈവർ ജിനേഷ് എന്നിവർ ഉടൻ കണ്ടശാംകടവിലെത്തി. മാർക്കറ്റും പരിസരവും റോഡുകളും അരിച്ചുപെറുക്കി. കനോലി കനാൽപ്പാലത്തിലൂടെ മറുകരയെത്തി തെരച്ചിലിനുശേഷം തിരികെ പാലം ഇറങ്ങുന്പോൾ പെണ്കുട്ടി എതിരേ വരികയായിരുന്നു.
കുട്ടിയോടുസംസാരിച്ചശേഷം മാതാവിനെ ഏല്പിച്ചാണു പോലീസുകാർ മടങ്ങിയത്.