യുവതി വീട്ടിൽ മരിച്ചനിലയിൽ
1513144
Tuesday, February 11, 2025 10:40 PM IST
തളിക്കുളം: ഭർത്താവുമൊന്നിച്ച് വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പത്താംകല്ല് പടിഞ്ഞാറ് ഇന്ദ്രദേവ അപ്പാർട്ട്മെന്റിനു സമീപം താമസിക്കുന്ന കാളക്കൊടുവത്ത് അമൽ മാധവിന്റെ ഭാര്യ ഹേന(29) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് യുവതിയെ തൂങ്ങിയനിലയിൽ കണ്ടത്. വീട്ടിൽ ഹേനയും അമലും മാത്രമാണു താമസിക്കുന്നത്. അഞ്ചും നാലും വയസുള്ള രണ്ട് ആണ്മക്കൾ ഹേനയുടെ ചേർപ്പിലെ വീട്ടിലാണു താമസം.
ഇവരുടെ വിവാഹം കഴിഞ്ഞ് ഒന്പതു വർഷമായി. തൃപ്രയാർ വൈ മാളിലെ ജീവനക്കാരിയാണ് ഹേന. അമൽ തൃപ്രയാറിലെ ഇലക്ട്രോണിക്സ് കടയിൽ സെയിൽസ്മാനാണ്.