ക്ഷേത്രങ്ങളിൽ ഉത്സവാഘോഷം
1513477
Wednesday, February 12, 2025 7:10 AM IST
തായംകുളങ്ങര
ചേർപ്പ്: പൂക്കാവടികളും പീലിക്കാവടികളും നിറഞ്ഞാടി തായംകുളങ്ങര ശ്രീസുബ്രഹ്മ ണ്യസ്വാമി ക്ഷേത്രം തൈപ്പൂയ മഹോത്സവം ഭക്തിനിർഭരമായി. നടതുറക്കൽ, ഉഷപൂജ, അഭിഷേകങ്ങൾ, പറ നിറയ്ക്കൽ, വിവിധ കാവടി സംഘങ്ങളുടെ കാവടിയാട്ടം, രഥം എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, തെയ്യം കലാരൂപങ്ങൾ, നാദസ്വരം, ബാന്റ്് വാദ്യം, കാഴ്ച ശീവേലി, മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം, ദീപാരാധന, പെരുവനം ശങ്കരനാരായണൻ മാരാരുടെ നേതൃത്വത്തിൽ തായമ്പക, കേളി, വിളക്കെഴുന്നള്ളിപ്പ്, പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരി മേളം എന്നിവയുണ്ടായിരുന്നു.
വാടാനപ്പിള്ളി
വാടാനപ്പിള്ളി: ചക്കാമഠത്തിൽ പൂശാരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദേശങ്ങളിൽനിന്ന് നാദസ്വരം, ശിങ്കാരിമേളം, തെയ്യം എന്നിവയോടെ കാവടി വരവ് ഉണ്ടായി. വൈകീട്ട് പൂരം എഴുന്ന ള്ളിപ്പും നടന്നു. രാത്രിയും കാവടി വരവ് ഉണ്ടായി. നാലിടങ്ങളിൽനിന്ന് നാദസ്വരം, ശിങ്കാരിമേളം എന്നിവയോടെ കാവടിവരവ് ഉണ്ടായി.
എടമുട്ടത്ത് ശ്രീനാരായണ സുദർശന സമാജം ഭദ്രാചല സു ബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ആഘോഷിച്ചു. രാവിലെ കാവടിയും വൈകീട്ട് കൂട്ടിയെഴുന്നള്ളിപ്പും നടന്നു.
തയ്യൂർ
വേലൂർ: തയ്യൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയത്തോടനുബന്ധിച്ചു വിവിധ വിഭാഗങ്ങളുടെ പൂയ്യാഘോഷം നടന്നു. കാവടിയാട്ടം, ശിങ്കാരിമേളം, ചെണ്ടു കാവടി, വിവിധ ദൃശ്യ ചമയങ്ങൾ, ശൂലം തറ, ചിന്തുപാട്ട് എന്നിവയുണ്ടായി.
തെച്ചിക്കോട്ടുകാവ്
പേരാമംഗലം: പൂരത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ പേരാതൃക്കാവ് ക്ഷേത്രത്തിൽനിന്ന് ശ്രീരാമസ്വാമിയെ എഴുന്നള്ളിച്ച് തെച്ചിക്കോട്ടുകാവിലിറക്കി ഉച്ചയ് ക്ക് ഒന്നു മുതൽ കൂട്ടിയിഴുന്നള്ളിപ്പ് തുടർന്ന് പഞ്ചവാദ്യം, മേളം എന്നിവയും ഉണ്ടായിരുന്നു . പഞ്ചവാദ്യത്തിനു ചോറ്റാനിക്കര നന്ദപ്പൻ മാരാരും മേളത്തിന് കിഴക്കൂട്ട് അനിയൻമാരാരും നേതൃത്വം നൽകി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിടമ്പേറ്റി. രാത്രി സംഗീതവിരുന്ന് നടന്നു. തുടർന്ന് ഐവർകളി, താലം വരവുകൾ, ഹരിജൻ വേല എന്നിവ നടന്നു. ഇന്ന് ക്ഷേ ത്രപ്പറമ്പിൽ 21 കലാസമിതികളുടെ വേല ആഘോഷം നടക്കും.