വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
1512639
Monday, February 10, 2025 1:38 AM IST
കൊടുങ്ങല്ലൂർ: വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. എടവിലങ്ങ് ഗ്രാമവേദിക്ക് സമീപം രാമൻകുളത്ത് വീട്ടിൽ ജോഷിയുടെ വീട്ടിൽ നിന്നാണ് കൊടുങ്ങല്ലൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.എസ് പ്രദീപും സംഘവും അരക്കിലോ കഞ്ചാവ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ജോഷിയുടെ മകൻ അവിനാഷി (22)നെ അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അവിനാഷിന്റെ കിടപ്പുമുറിയിലെ കട്ടിലിന്റെ അടിയിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്.
അസി. എക്സൈസ് ഇൻസ്പെക്ടർമാരായ മോയിഷ്, പി.ആർ. സുനിൽകുമാർ, പ്രിവന്റിവ് ഓഫീസർ അനീഷ് പോൾ, സിവിൽ എക് സൈസ് ഓഫീസർമാരായ മുഹമ്മദ് ദിൽഷാദ്, കൃഷ്ണവിനായക്, വനിത സിവിൽ എക്സൈസ് ഓഫീസർ തസ് നീം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.