കുണ്ടുക്കാവ് ഭഗവതിക്ഷേത്രത്തിലെ ഇരുപത്തെട്ടുച്ചാൽ ഭക്തിസാന്ദ്രം
1512935
Tuesday, February 11, 2025 2:10 AM IST
ആമ്പല്ലൂർ: കുണ്ടുക്കാവ് ഭഗവതിക്ഷേത്രത്തിലെ ഇരുപത്തെട്ടുച്ചാൽ ഭക്തിസാന്ദ്രമായി. ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി അനന്തകൃഷ്ണൻനമ്പൂതിരി കാർമികത്വംവഹിച്ചു.
രാവിലെ മേളത്തിന്റെ അകമ്പടിയിൽ ശീവേലി എഴുന്നള്ളിപ്പുനടന്നു. തുടർന്നുനടന്ന പ്രസാദ ഊട്ടിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ഉച്ചതിരിഞ്ഞ് നാലുദേശങ്ങളിൽനിന്ന് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരുടെ മേളത്തിന്റെ അകമ്പടിയോടെനടന്ന കൂട്ടിയെഴുന്നള്ളിപ്പിൽ എട്ടു ഗജവീരൻമാർ അണിനിരന്നു. രാത്രി തായമ്പക അരങ്ങേറി.
ഇന്നു പുലർച്ചെ കൂട്ടിയെഴുന്നള്ളിപ്പും കളമെഴുത്തുപ്പാട്ടും വേലവരവും നടക്കും. ക്ഷേത്രം ഭാരവാഹികളായ സി. മുരളി, സജീവ് കരിപ്പേരി, ജി. കലാസാഗരൻ, പി. രതീഷ്, എ. മുരളീധരൻ, എൻ. മുരളീധരൻ എന്നിവർ നേതൃത്വംനൽകി.