സ്റ്റുഡന്റ് പോലീസിന്റെ സമ്മർ ക്യാന്പ് സമാപിച്ചു
1513487
Wednesday, February 12, 2025 7:18 AM IST
പെരുന്പിലാവ്: തൃശൂർ സിറ്റി സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി അൻസാർ ഇംഗ്ലീഷ് സ്കൂളിൽ നടന്നുവന്നിരുന്ന ജില്ലാ സമ്മർ ക്യാന്പ് പ്രതിഭാപൂരം സമാപിച്ചു. സമാപനച്ചടങ്ങിൽ മുഖ്യാതിഥിയായ മന്ത്രി ഡോ. ആർ. ബിന്ദു പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.
സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ, അഡീഷണൽ എസ്പി എ.എ. ശശിധരൻ, കുന്നംകുളം സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ സി.ആർ. സന്തോഷ്, അൻസാർ ഇംഗ്ലീഷ് സ്കൂൾ ഡയറക്ടർ ഡോ. നജീബ് മുഹമദ് എന്നിവർ പ്രസംഗിച്ചു.
നാലുദിവസങ്ങളിലായി നടന്ന ക്യാന്പിൽ തൃശൂർ സിറ്റിയിലെ 35 സ്കൂളുകളിൽനിന്നുമായി 302 കേഡറ്റുകളും 56 കമ്യൂണിറ്റി പോലീസ് ഓഫീസർമാരും 32 ഇൻസ്ട്രക്ടർമാരും പങ്കെടുത്തു. പരേഡ്, ക്ലാസുകൾ, സംവാദം, കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.