ഇരിങ്ങാലക്കുടയിൽ വന്‍ തീപിടിത്തം
1512940
Tuesday, February 11, 2025 2:10 AM IST
ഇരിങ്ങാലക്കുട: നഗരമധ്യത്തിലെ പറമ്പില്‍ വന്‍ തീപിടിത്തം. ഇന്നലെ രാത്രി ഏഴിനാണ് സംഭവം. ഇരിങ്ങാലക്കുട തെക്കേ അങ്ങാടിയില്‍നിന്നും കോമ്പാറക്കു പോകുന്ന വഴിയിലെ പറമ്പിലാണു തീപിടിച്ചത്.
പൊക്കത്ത് വീട്ടില്‍ ആന്റോ, പൊക്കത്ത് വീട്ടില്‍ ജോണ്സണ്, ഐക്കരവീട്ടില്‍ ഐ.സി. മേനോന് എന്നിവരുടെ പറമ്പിലാണ് തീപടര് ന്നത്. മൂന്നു ഏക്കറോളം വരുന്ന പറമ്പിലെ ഉണക്ക പുല്ലും പൊന്തക്കാടും കത്തിനശി ച്ചു.
ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. രണ്ടുമണി ക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കുശേഷമാണ് തീ അണയ്ക്കുവാന്‍ സാധിച്ചത്.
ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് സീനിയര്‍ ഓഫീസര്‍ എസ്. സജയന്, അസി. സ്റ്റേഷന് ഓഫീസര്‍ കെ.സി. സജീവ്, ഓഫീസര്‍മാരായ ടി.ടി. പ്രദീപ്, ഉല്ലാസ്. എം. ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.