ഭിന്നശേഷിക്കാർക്കായി തൊഴിലധിഷ്ഠിത പരിശീലനം "പങ്കി'നു തുടക്കം
1512939
Tuesday, February 11, 2025 2:10 AM IST
തൃശൂർ: ദർശന സർവീസ് സൊസൈറ്റിയുടെയും തൃശൂർ അതിരൂപത സാന്ത്വനം ട്രസ്റ്റിന്റെയും ട്രെയിൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കുവേണ്ടി സംഘടിപ്പിക്കുന്ന 45 ദിവസത്തെ തൊഴിലധിഷ്ഠിത പരിശീലന പരിപാടി പങ്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.
തൈക്കാട്ടുശേരിയിലെ ക്വീൻ മേരി മിനിസ്ട്രിയിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ആർ. പ്രദീപ് മുഖ്യാതിഥിയായി. കാത്തലിക് പാസ്റ്ററൽ സെന്റർ ആൻഡ് സാന്ത്വനം ഡയറക്ടർ റവ.ഡോ. ജോസ് വട്ടക്കുഴി, ദർശന സർവീസ് സൊസൈറ്റി പ്രസിഡന്റ് ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ സിഎംഐ, ക്വീൻ മേരി മിനിസ്ട്രി മാനേജിംഗ് ട്രസ്റ്റി ബ്രദർ അനി ജോർജ്, അവിണിശേരി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.പി. ദേവദാസ്, കേരള ട്രെയിൻ ട്രസ്റ്റ് അസിസ്റ്റന്റ് മാനേജർ സി.സി. ബിജു, ദർശന സർവീസ് സൊസൈറ്റി സെക്രട്ടറി മിനി ഔസേപ്പ്, ജോയിന്റ് സെക്രട്ടറി സെബു ഇമ്മട്ടി, മാനേജർ ഷിനി ഫ്രാൻസിസ്, കോ ഓർഡിനേറ്റർ സെബിൻ, പരിശീലകരായ അലീന രാജൻ, ജോയൽ ജോസ്, അൽഫി തുടങ്ങിയവർ പങ്കെടുത്തു.