ടൗൺ അമ്പ് പ്രദക്ഷിണത്തിൽ വൻജനാവലി
1513467
Wednesday, February 12, 2025 7:09 AM IST
ചാലക്കുടി: സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന്റെ ഭാഗമായി നടത്തിയ ടൗൺ അമ്പുപ്രദക്ഷിണത്തിൽ വൻ ജനാവലി പങ്കെടുത്തു.
മർച്ചന്റ് അസോസിയേഷനും മർച്ചന്റ്സ് യൂത്ത്വിംഗും സംയുക്തമായി വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നള്ളിച്ചുകൊണ്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ അമ്പുപ്രദക്ഷിണം രാത്രി പള്ളിയിൽ സമാപിച്ചു. വൈകീട്ട് നഗരക്കാഴ്ച ഫെസ്റ്റിവൽ സ്ട്രീറ്റ് ഉദ്ഘാടനംനടത്തി. ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ് ഉദ്ഘാടനംചെയ്തു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടന് അധ്യക്ഷതവഹിച്ചു.
നഗരക്കാഴ്ച കൺവീനർ ഷൈജു പുത്തൻപുരയ്ക്കൽ, ടൗൺ അമ്പ് ചെയർമാൻ ദേവസിക്കുട്ടി പനേക്കാടൻ, ബാബു മേലേടത്ത്, ചന്ദ്രൻ കൊളത്താപ്പിള്ളി തുടങ്ങിയവർ നേതൃത്വംനൽകി.