എൽഎഫ് കോളജിനു സ്വയംഭരണ പദവി പ്രഖ്യാപിച്ചു
1513488
Wednesday, February 12, 2025 7:18 AM IST
ഗുരുവായൂർ: സപ്തതിനിറവിന്റെ ആഘോഷത്തിമർപ്പിൽ എൽഎഫ് കോളജിന്റെ സ്വയംഭരണപദവി പ്രഖ്യാപനം നടന്നു. കോയമ്പത്തൂർ കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസസ് പ്രൊ വൈസ് ചാൻസലർ ഡോ. ഇ.ജെ. ജെയിംസ് സ്വയംഭരണപദവി പ്രഖ്യാപനം നടത്തി. സപ്തതി ആഘോഷവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ഷംഷാബാദ് രൂപത ബിഷപ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ അനുഗ്രഹപ്രഭാഷണം നടത്തി. മൂല്യബോധമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായാണ് എൽഎഫ് കോളജ് മുന്നോട്ടുപോകുന്നതെന്നു മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ അഭിപ്രായപ്പെട്ടു.
എൻ.കെ. അക്ബർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കോളജ് മാനേജർ സിസ്റ്റർ ലിറ്റിൽമേരി എഫ്സിസി അധ്യക്ഷയായി. തൃശൂർ അസീസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഫേൺസി മരിയ എഫ്സിസി മുഖ്യാതിഥിയായി. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജെ. ബിൻസി റിപ്പോർട്ട് അവതരിപ്പിച്ചു.
ഫാ. ഷാജി കൊച്ചുപുരയ്ക്കൽ, അധ്യാപകരായ ഡോ. ശിൽപ്പ ആനന്ദ്, ഡോ. പി.ജി. ജസ്റ്റിൻ, എൽദോസ് വർഗീസ്, കോളജ് ചെയർപേഴ്സൺ റിമ ഫൈസൽ, സിസ്റ്റർ ഗ്രേസ്മി, ടി.എസ്. നിസാമുദീൻ, ഡോ. നൗഷജ എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന യുഡി ക്ലാർക്കുമാരായ സിസ്റ്റർ അർപ്പിത എഫ്സിസി, സിസ്റ്റർ ആൻ ജോ എഫ്സിസി എന്നിവർക്കു യാത്രയയപ്പ് നൽകി. വിദ്യാർഥിനികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.