ശാസ്താംകടവ് നഗറിൽ ഒരുകോടിയുടെ വികസനപ്രവർത്തനങ്ങൾ
1512933
Tuesday, February 11, 2025 2:10 AM IST
ചേർപ്പ്: അംബേദ്കർ ഗ്രാമവികസനപദ്ധതിയുടെ ഭാഗമായി പാറളം ഗ്രാമപഞ്ചായത്ത്
ശാസ്താംകടവ് നഗറില്‍ ഒരുകോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം സി.സി. മുകുന്ദൻ എംഎൽഎ നിർവഹിച്ചു. പട്ടികജാതിവിഭാഗക്കാർ പാർക്കുന്നയിടങ്ങൾ പുനരുദ്ധരിക്കുക, ഭവനപുനരുദ്ധാരണം, മറ്റു അടിസ്ഥാന ആവശ്യങ്ങൾ എന്നിവയാണ് വികസന പ്രവർത്തനങ്ങൾ. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അധ്യക്ഷതവഹിച്ചു.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ കെ.ഡി. വാലന്റിന, ജെറി ജോസഫ്, ജെയിംസ് പോൾ, ജൂബി മാത്യു, സന്ധ്യ എന്നിവർ പ്രസംഗിച്ചു.