ഡിസിസി പ്രസിഡന്റായി ജോസഫ് ടാജറ്റ് 14 ന് ചുമതലയേൽക്കും
1513489
Wednesday, February 12, 2025 7:18 AM IST
തൃശൂർ: ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി ജോസഫ് ടാജറ്റ് 14 നു ചുമതലയേൽക്കുമെന്നു ഡിസിസിയുടെ താത്കാലികചുമതല വഹിക്കുന്ന വി.കെ. ശ്രീകണ്ഠൻ എംപി അറിയിച്ചു. രാവിലെ 10. 30 ന് ഡിസിസി ആസ്ഥാനത്തു ചേരുന്ന നേതൃയോഗത്തിലായിരിക്കും സ്ഥാനാരോഹണം. ചടങ്ങിൽ മുതിർന്ന കോണ്ഗ്രസ് നേതാക്കളും കെപിസിസി, ഡിസിസി, ബ്ലോക്ക്, മണ്ഡലം, പോഷകസംഘടനാ ഭാരവാഹികളും പ്രസിഡന്റുമാരും പങ്കെടുക്കും.