കൊ​പ്ര​ക്ക​ളം: കോ​ഴി​ക്കോ​ട് ന​ട​ന്ന ദേ​ശീ​യ കി​ക്ക് ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി പി.​എ​ൻ. റം​സാ​ൻ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി. ചെ​ന്ത്രാ​പ്പി​ന്നി ഹ​യ​ർ സെ​ക്ക​ന്‌​ഡ​റി സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് റം​സാ​ൻ. ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി പ​ള്ളി​പ​റ​മ്പി​ൽ നൗ​ഷാ​ദ് - റ​ഷീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് റം​സാ​ൻ.