സ്കൂൾ വാർഷികം
1512648
Monday, February 10, 2025 1:38 AM IST
പുന്നംപറമ്പ്: മച്ചാട് ഗവ.എൽപി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവുംനടന്നു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ ഉദ്ഘാടനംചെയ്തു.
വാർഡ് മെമ്പർ കെ. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.സി. സജീന്ദ്രൻ, ഒഎസ്എ സെക്രട്ടറി കെ.എൻ. രാജൻ, പിടിഎ പ്രസിഡന്റ് ടി.ആർ. ദിനേശ്കുമാർ, അധ്യാപകരായ ഹെമി സേവ്യർ, ഹൈസ്കൂൾ പ്രധാനധ്യാപിക കെ.കെ. ഷീന, എംപിടിഎ പ്രസിഡന്റ് ശ്രീലത സന്ദീപ് തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. തുടർന്ന് വിദ്യാർഥികളുടെ ഭാരതീയം കലാപരിപാടികളും സ്നേഹവിരുന്നുമുണ്ടായി.