ഗുരുവായൂരില്‍ ഉദിത് ചൈതന്യയുടെ ഭാഗവതോത്സവം 16 മുതല്‍ 23 വരെ
1513472
Wednesday, February 12, 2025 7:10 AM IST
ഗുരുവായൂര്‍: പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തില്‍ സ്വാ മി ഉദിത്ചൈതന്യ നയി ക്കുന്ന ഭാഗവതോത്സവം 16 മുതല്‍ 23 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ക്ഷേത്രത്തിനു തെക്കുഭാഗത്ത് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ഭാഗവതോത്സവത്തില്‍ ദിവസവും ആയിരത്തോളം പേര് പങ്കെടുക്കും.
16ന് വൈകിട്ട് മഞ്ജുളാൽ പരിസരത്തുനിന്ന് ഗുരുവായൂര്‍ ക്ഷേ ത്രസന്നിധിയിലേയ്ക്ക് ആധ്യാത്മിക ഘോഷയാത്രയാണ്.1008 വനിതകൾ അണിനിരക്കുന്ന ഘോ ഷയാത്രയിൽ രാധാ - കൃഷ്ണ വേഷം ധരിച്ചവർ മുന്നിലുണ്ടാകും. വൈകിട്ട് അഞ്ചിന് ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് യജ്ഞവേദിയിൽ ഭദ്രദീപം തെളിയിക്കും.
തുടർന്ന് നടക്കുന്ന ഉദ്ഘാടന സഭയിൽ മെട്രോമാൻ ഡോ. ഇ. ശ്രീധരൻ, ശാസ്ത്രജ്ഞ ഡോ. താര പ്രഭാകരൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, മുൻചീഫ് സെക്രട്ടറി വി.പി. ജോയ്, പി.ഐ. ഷെറീഫ് മുഹമ്മദ് എന്നിവർ ചേർന്ന് ഉദ് ഘാടനദീപം തെളിയിക്കും.
17 മുതല്‍ രാവിലെ ആറിന് യജ്ഞം തുടങ്ങും. യജ്ഞത്തിന്റെ ഭാഗമായി ദിവസവും കലാപരിപാടികള്‍ അരങ്ങേറും. പങ്കെടുക്കുന്ന എല്ലാവര്ക്കും മൂന്നു നേരവും ഭക്ഷണമുണ്ടാകും. 20ന് സംസ്കൃതത്തിൽ ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും നല്‍കും.
ഭാരവാഹികളായ ജി.കെ. പ്രകാശൻ, രവി ചങ്കത്ത്, മധു കെ. നായര്‍, ശ്രീകുമാർനായർ, കെ.കെ. ദിവാകരൻ, മണലൂർ ഗോപിനാഥൻ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.