വോളിബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
1513464
Wednesday, February 12, 2025 7:09 AM IST
മൂന്നുപീടിക: എടത്തിരുത്തി പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും വോളിബോൾ എന്ന ആശയത്തിന്റെ ഭാഗമായി എടത്തിരുത്തി സെന്റ് ആൻസ് യുപി സ്കൂളിൽ വോളിബോൾ കോച്ചിംഗ്ക്യാമ്പ് നടത്തി.
പഞ്ചായത്തിലെ അഞ്ചു യുപി സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ക്യാമ്പ് എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ എം.എസ്. നിഖിൽ അധ്യക്ഷതവഹിച്ചു. അന്തർ - ദേശീയ വോളിബോൾതാരം പി.സി. ഗോപിദാസ് മുഖ്യാതിഥിയായി. പ്രഫ.വി.കെ. സരസ്വതി, നവകിരൺ സ്പോട്സ് ക്ലബ് സെക്രട്ടറി പി.ആർ. ശ്രീനിവാസൻ, കെ.ജി. കൃഷ്ണനുണ്ണി, കായികധ്യാപിക സുജ സാജൻ, പ്രധാനാധ്യാപിക സിസ്റ്റർ രമി എന്നിവർ സംസാരിച്ചു.
കായികധ്യാപകരായ പി.സി. രവി, സി.കെ. മധു, ടി.വി. മണികണ്ഠലാൽ എന്നിവരുടെ ആശയമാണ് പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും വോളിബോൾ എന്നത്. സ്കൂളുകൾക്ക് വോളിബോളുകൾ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു വിതരണംചെയ്തു.