നഗരസഭയില്‍ വജ്രജൂബിലി ഫെലോഷിപ്പ് വാര്‍ഷികാഘോഷം
1513478
Wednesday, February 12, 2025 7:10 AM IST
ചാവക്കാട്: നഗരസഭയില്‍ വജ്രജൂബിലി ഫെലോഷിപ്പിന്റെ വാര്‍ഷികാഘോഷവും ബ്ലാങ്ങാട് ഗവ. ഫിഷറീസ് യുപി സ്കൂള്‍ വാര്‍ഷികാഘോഷവും എന്‍.കെ. അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്മാന് കെ.കെ. മുബാറക് അധ്യക്ഷനായി.
എഴുത്തുകാരി കെ.എസ്. ശ്രുതി മുഖ്യാതിഥിയായി.സുധീഷ് ഫെലോഷിപ്പ് പദ്ധതി വിശദീകരിച്ചു. സ്കൂളില്‍നിന്ന് വിരമിക്കുന്ന അധ്യാപിക കെ.എ. ജോയ്സിക്ക് യാത്രയയപ്പു നല്കി. പ്രധാനാധ്യാപിക സി.ഡി. വിജി, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ് സണ്‍ പ്രസന്ന രണ്‍ദിവെ, കെ.പി. രഞ്ജന്‍കുമാര്‍, ടി.വി. വിബിത എന്നിവര്‍ പ്രസംഗിച്ചു. പ്രാദേശിക കലാപ്രതിഭകളുടെയും ഫെലോഷിപ്പ് വിദ്യാര്‍ഥികളുടെയും കലാപരിപാടിയും ഉണ്ടായിരുന്നു.