തൃ​ശൂ​ർ: ആ​ലു​വ മ​ഹാ​ശി​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​നു പ്ര​ത്യേ​ക ട്രെ​യി​നും അ​ധി​ക സ്റ്റോ​പ്പു​ക​ളും അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. 26 നു ​നി​ല​ന്പൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന 16325 നി​ല​ന്പൂ​ർ - കോ​ട്ട​യം എ​ക്സ്പ്ര​സ്, അ​ന്നേ​ദി​വ​സം മ​റ്റു സ്റ്റോ​പ്പു​ക​ൾ​ക്കു​പു​റ​മെ മു​ള്ളൂ​ർ​ക്ക​ര, ഒ​ല്ലൂ​ർ, നെ​ല്ലാ​യി, കൊ​ര​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ​കൂ​ടി നി​ർ​ത്തു​ന്ന​താ​ണ്.

അ​ന്നു രാ​ത്രി തൃ​ശൂ​രി​ൽ എ​ത്തു​ന്ന 56605 ഷൊ​ർ​ണൂ​ർ - തൃ​ശൂ​ർ പാ​സ​ഞ്ച​ർ ആ​ലു​വ വ​രെ നീ​ട്ടി. തൃ​ശൂ​രി​ൽ​നി​ന്നു രാ​ത്രി 11.15 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ഒ​ല്ലൂ​ർ രാ​ത്രി 11. 24, പു​തു​ക്കാ​ട് 11. 34, നെ​ല്ലാ​യി 11. 40, ഇ​രി​ങ്ങാ​ല​ക്കു​ട11.47, ചാ​ല​ക്കു​ടി 11. 55, ഡി​വൈ​ൻ​ന​ഗ​ർ 11. 59, കൊ​ര​ട്ടി 12.04, ക​റു​കു​റ്റി 12.09, അ​ങ്ക​മാ​ലി 12.17, ചൊ​വ്വ​ര 12.26 വ​ഴി 12.45ന് ​ആ​ലു​വ​യി​ൽ എ​ത്തു​ന്ന​താ​ണ്.

തി​രി​ച്ച് 27 ന് ​ആ​ലു​വ​യി​ൽ​നി​ന്നു പു​ല​ർ​ച്ചെ 5.15ന് ​പു​റ​പ്പെ​ടു​ന്ന 16609 തൃ​ശൂ​ർ - ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് ചൊ​വ്വ​ര 5.23, അ​ങ്ക​മാ​ലി 5.30, ക​റു​കു​റ്റി 5.36, കൊ​ര​ട്ടി 5.41, ഡി​വൈ​ൻ ന​ഗ​ർ 5.46, ചാ​ല​ക്കു​ടി 5.50, ഇ​രി​ങ്ങാ​ല​ക്കു​ട 5.59, നെ​ല്ലാ​യി 6.08, പു​തു​ക്കാ​ട് 6. 14, ഒ​ല്ലൂ​ർ 6.24 വ​ഴി തൃ​ശൂ​രി​ലെ​ത്തി, പ​തി​വു​പോ​ലെ 6.45ന് ​ക​ണ്ണൂ​രി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന​താ​ണ്. അ​ന്നേ​ദി​വ​സം ഈ ​ട്രെ​യി​ൻ മു​ള്ളൂ​ർ​ക്ക​ര, വ​ള്ള​ത്തോ​ൾ​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ർ​ത്തു​ന്ന​താ​ണ്.