കേരള ശാസ്ത്ര കോണ്‍ഗ്രസിൽ ജൂബിലി സെന്റർ ഫോർ മെഡിക്കൽ റിസർച്ചിനു പ്രത്യേക അനുമോദനം
1513484
Wednesday, February 12, 2025 7:10 AM IST
തൃശൂർ: മണ്ണുത്തിയിൽ നടന്ന 37-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിൽ ജൂബിലി സെന്റർ ഫോർ മെഡിക്കൽ റിസർച്ചിലെ ഡോ. രമ്യ ചന്ദ്രൻ ജീവശാസ്ത്ര സയന്റിസ്റ്റ് വിഭാഗത്തിൽ മികച്ച പേപ്പർ അവാർഡും, ഡോ. സരിത ഫ്രാൻസീസ് ആരോഗ്യശാസ്ത്ര സയന്റിസ്റ്റ് വിഭാഗത്തിൽ മികച്ച പോസ്റ്റർ അവാർഡും കരസ്ഥമാക്കി.
ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ചു നടത്തിയ സയൻസ് എക്സ്പോയിൽ ജൂബിലി സെന്റർ ഫോർ മെഡിക്കൽ റിസർച്ച് അവതരിപ്പിച്ച സ്റ്റാളിനു പ്രത്യേക അനുമോദന പുരസ്കാരവും ലഭിച്ചു.