ബസും ബൈക്കും കൂട്ടിയിടിച്ച് പരീക്ഷയ്ക്ക് പോയിരുന്ന വിദ്യാർഥി മരിച്ചു
1513142
Tuesday, February 11, 2025 10:40 PM IST
കേച്ചേരി: ചൂണ്ടൽ പാറയ്ക്കു സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. വേലൂർ സ്വദേശിയും നിർമൽ പ്രോഡക്റ്റ്സ് പ്രോപ്പറേറ്ററുമായ നീലങ്കാവിൽ ജസ്റ്റിൻ മകൻ ജോയൽ(19)ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്പതോടെ ആയിരുന്നു അപകടം.
തൃശൂർ ഭാഗത്തേക്ക് വന്നിരുന്ന ബൈക്ക് ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന സ്വകാര്യബസിന്റെ സൈഡിൽ തട്ടി വീഴുകയായിരുന്നുവെന്ന് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ജോയലിനെ കേച്ചേരി ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണ്ണുത്തി ഡോൺബോസ്കോയിലെ ബിബിഎസ് വിദ്യാർഥിയാണ്. ചൂണ്ടലിലുള്ള കൂട്ടുകാരന്റെ വീട്ടിൽ പോയി മടക്കം പരീക്ഷയ്ക്ക് പോകുന്പോഴായിരുന്നു അപകടം.
സംസ്കാരം ഇന്ന് 4.30ന് വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ ഫൊറോന പള്ളിയിൽ. അമ്മ: ഹിനി (പ്രധാനാധ്യാപിക, കൈപ്പറമ്പ് പുത്തൂർ യുപി സ്കൂൾ). സഹോദരൻ: ജെസ്വിൻ (എൽഎൽബി വിദ്യാർഥി, ബംഗളൂരു). വേലൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ മറിയം ടീച്ചറുടെ പേരക്കുട്ടിയാണ്.