കമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സംസ്ഥാന കലാ-കായികോത്സവം കൊരട്ടിയിൽ
1513458
Wednesday, February 12, 2025 7:09 AM IST
കൊരട്ടി: സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പിനുകീഴിൽ ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന കമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ 17-ാമത് സംസ്ഥാന കലാ - കായികോത്സവമായ സർഗജ്വാല 15, 16 തിയതികളില്‍ കൊരട്ടി സര്‍ക്കാര്‍ പോളിടെക്നിക് കോളജില്നടക്കും.
15ന് രാവിലെ എട്ടിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് പതാകയുയർത്തും. തുടർന്ന് വിദ്യാർഥികളുടെ മാർച്ച്പാസ്റ്റോടുകൂടി കായികമേള നടക്കും. വൈകിട്ട് ആറിന് കലാമേള ബെന്നി ബഹനാൻ എംപി ഉദ്ഘാടനംചെയ്യും. വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷതവഹിക്കും. 16ന് വൈകിട്ട് ഏഴിന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷനാകും.
ഒരുക്കങ്ങൾ പൂർത്തിയായതായി വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ജനറല്‍ കണ്‍വീനറും മാള ജിസിഐ സൂപ്രണ്ടുമായ ബി. രാജലക്ഷ്മി, കൊരട്ടി പോളിടെക്നിക് പ്രിൻസിപ്പൽ കെ.കെ. ശ്രീജ, ജോ. കണ്‍വീനറും പാലക്കാട് ജിസിഐ സൂപ്രണ്ടുമായ വി. സന്തോഷ്കുമാര്‍, ടി. ദീപ രാമനാഥൻ, സിനിത ടി.വിജയൻ എന്നിവർപറഞ്ഞു.