ഗായത്രി മനോജ് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2025
1512945
Tuesday, February 11, 2025 2:10 AM IST
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ സ്റ്റുഡന്റ ഓഫ് ദി ഇയര്‍ 2025 മത്സരത്തില്‍ ഹിസ്റ്ററി വിഭാഗത്തിലെ ഗായത്രി മനോജ് 2025 ലെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ ടൈറ്റില്‍ പദവി നേടി.
കോമേഴ്സ് വിഭാഗത്തിലെ എയ്ന്ജലിന്‍ സണ്ണിയാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്, കെമിസ്ട്രി വിഭാഗത്തിലെ ആഗ്ന മരിയ ജോണി സെക്കന്‍ഡ് റണ്ണര്‍ അപ്പ് പദവികള്‍ കരസ്ഥമാക്കി.
പഠന മികവിനും പഠ്യേതര പ്രവര്‍ത്തനങ്ങളിലുമുള്ള മികവടക്കം നിരവധി മാനദണ്ഡങ്ങളിലൂടെ സൂക്ഷ്മമായി തെരഞ്ഞെടുത്ത അഞ്ച് ഫൈനലിസ്റ്റുകളാണ് അവസാനഘട്ടത്തില്‍ മാറ്റുരച്ചത്. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. എലൈസ വിതരണം ചെയ്തു.
ലയണ്‍സ് ക്ലബ് ഓഫ് ഇരിങ്ങാലക്കുട ടൈറ്റില്‍ വിജയിക്ക് 10,000 രൂപ കാഷ് അവാര്‍ഡ് നല്കി. ഇരിങ്ങാലക്കുട ലയൺസ് ക്ലബ് വൈസ് പ്രസിഡന്റ് അഡ്വ. മനോജ് ഐബെന്, ലയണ്‍സ് ക്ലബ് ഇരിങ്ങാലക്കുട സോണല്‍ ചെയര്‍പേഴ്സണ്‍ അഡ്വ. ജോണ്‍ നിതിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.