ടി. നസറുദീൻ അനുസ്മരണം നടത്തി
1512944
Tuesday, February 11, 2025 2:10 AM IST
ഇരിങ്ങാലക്കുട
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. നസറുദീന്റെ ഓര്‍മദിനം വ്യാപാരഭവനില്‍ ആചരിച്ചു.
അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് ഷാജു പാറേക്കടന് അനുസ്മരണയോഗം ഉദ്ഘാടനം ചെയ് തു. ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍, ട്രഷറര്‍ വി.കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ലിഷോണ്‍ ജോസ്, ഷൈജോ ജോസ്, കെ.ആര്. ബൈജു, ഡീന്‍ ഷഹീദ് എന്നിവര്‍ നേതൃത്വം നല്കി.
ചാലക്കുടി
ചാലക്കുടിയിൽ ടി. നസറുദീ ൻ അനുസ്മരണം നടത്തി. അസോ സിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി അധ്യക്ഷത വഹിച്ചു.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേ ടൻ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈ സ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപിള്ളി, ഷൈജു പുത്തൻപുരക്കൽ, എം.ഡി. ഡേവിസ് വെളിയത്ത്, എൻ.എ. ഗോവിന്ദൻകുട്ടി, ജോബി മേലേടത്ത്, റെയ്സൺ ആലൂക്ക, ആന്റോ മേനാച്ചേരി, ദേവസിക്കുട്ടി പനേക്കാടൻ എന്നിവർ പ്രസംഗിച്ചു.
അന്നമനട
ടി. നസറുദീൻ അനുസ്മരണം അന്നമനട മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് നൗഷാദ് ചേമ്പലക്കാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് ചികിത്സാ സഹായ വിതരണം നടന്നു.
ഭാരവാഹികളായ വി.ഒ. ഡേവിസ്, കെ.ടി. ഡേവിസ്, പി.കെ. നന്ദൻ മേനോൻ, പി.ആർ. മധുസൂദനൻ, സനൽകുമാർ, കെ.യു. അനീഫ, പി.ഒ. തോമസ് എന്നിവർ പ്രസംഗിച്ചു.