ആറാട്ടുപുഴ പൂരം പത്രിക പ്രകാശനംചെയ്തു
1512647
Monday, February 10, 2025 1:38 AM IST
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരംപത്രിക പ്രകാശനംചെയ്തു. മേളകലാചാര്യൻ മഠത്തിൽ നാരായണൻകുട്ടിമാരാർ ഉദ്ഘാടനം ചെയ്തു. മേളപ്രമാണി പെരുവനം കുട്ടൻമാരാർ പത്രികയുടെ പ്രകാശനം നിർവഹിച്ചു.
കൊച്ചിൻ ദേവസ്വംബോർഡ് മെമ്പർമാരായ എം.ബി. മുരളീധരനും പ്രേംരാജ് ചൂണ്ടലാത്തുംചേർന്ന് പത്രിക ഏറ്റുവാങ്ങി.
ദേവസ്വം കമ്മീഷണർ ഡി.എസ്. ഉദയകുമാർ, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, പെരുവനം സതീശൻമാരാർ, പെരുവനം - ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ.എ. കുമാരൻ, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മീഷണർ എം.ആർ. മിനി, റവന്യൂ ഇൻസ്പെക്ടർ കെ.വി. വിനീത, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, രവി ചക്കോത്ത്, കെ. രഘുനന്ദനൻ, പി.ആർ. പവിദാസ്, മധു മംഗലത്ത് എന്നിവർ പ്രസംഗിച്ചു.
ഏപ്രിൽ ഒമ്പതിനാണ് ആറാട്ടുപുഴ പൂരം.