കെഎസ്എസ്പിഎ പ്രതിഷേധം
1512937
Tuesday, February 11, 2025 2:10 AM IST
വടക്കാഞ്ചേരി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ് ട്രഷറിക്കുമുന്നിൽ നടത്തിയ പ്രതിഷേധസമരം ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനംചെയ്തു.
പ്രതിഷേധത്തിന്റെ ഭാഗമായി സബ്ട്രഷറിക്കുമുന്നിൽ ബജറ്റ് കോപ്പി കത്തിച്ചു. അസോസിയേഷൻ നിയോജമണ്ഡലം പ്രസിഡന്റ് എ.എൻ. ശശിധരൻ അധ്യക്ഷതവഹിച്ചു. സമരത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജി. ജയദീപ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ഡേവിഡ് സ്റ്റീഫൻ, എ.എൻ. ദീലീപ്കുമാർ, പി.എ. ജനാർദനൻ, കെ.എ. ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.
ചേർപ്പ്: ശമ്പളപരിഷ്കരണം നടപ്പിലാക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്എസ്പിഎ ചേർപ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർപ്പ് സബ് ട്രഷറിക്ക് മുന്നിൽ ധർണനടത്തി.
ഡിസിസി വൈസ് പ്രസിഡന്റ് സി.ഒ. ജേക്കബ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.എസ്. മധുസൂദനൻ അധ്യക്ഷതവഹിച്ചു. അവിണിശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പ്രിയൻ പെരിഞ്ചേരി, സന്തോഷ്കുമാർ സെൻ, ഇ.ജെ. സരസിജ, കെ.ആർ. പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.
ചാവക്കാട്: പെൻഷൻ പരിഷ്കരണം അട്ടിമറിക്കാനുള്ള ശ്രമംനടത്തുന്ന കേരള ബജറ്റിൽ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. ഗുരുവായൂർ നിയോജകമണ്ഡലം കെഎസ്എസ്പിഎ കമ്മറ്റി ചാവക്കാട് ട്രഷറിക്ക് മുമ്പിൽനടത്തിയ സമരo സംസ്ഥാന കമ്മിറ്റി അംഗം എം.എഫ്. ജോയ് ഉദ്ഘാടനംചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി. പോളി അധ്യക്ഷനായി. സംസ്ഥാന കൗൺസിലർ വി.കെ. ജയരാജൻ, ജില്ലാ നേതാക്കളായ പി.ഐ. ലാസർ, കെ. മുകുന്ദൻ, തോംസൺ വാഴപ്പിള്ളി, ഹരിഹരൻ, ബ്രില്ല്യന്റ് വർഗീസ് എന്നിവർ പ്രസംഗിച്ചു.