വല്ലക്കുന്ന് ചിറയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് ഗൃഹനാഥന് മരിച്ചു
1512833
Monday, February 10, 2025 11:46 PM IST
ഇരിങ്ങാലക്കുട: ആളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം മുതിര്‍ന്ന നേതാവുമായ വല്ലക്കുന്ന് ചിറ്റിലപ്പിള്ളി പോള്‍ കോക്കാട്ടിന്റെ മകന് കോളിന്‍സിനെ(51) വല്ലക്കുന്ന് മുരിയാട് റോഡിലെ വല്ലക്കുന്ന് ചിറയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
കഴിഞ്ഞദിവസം വൈകീട്ട് എഴരയ്ക്ക് സ്കൂട്ടറില്‍ പെട്രോള്‍ അടിക്കാനായി വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു. തിരിച്ച് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയാണ് ചിറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്കൂട്ടറും ചിറയില്‍ വീണ നിലയിലായിരുന്നു.
ആളൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സ്കൂട്ടര്‍ ചിറയിലേക്ക് തെന്നി മറിഞ്ഞതാകാം അപകടകാരണമെന്ന് പോലീസ് കരുതുന്നു. ചാലക്കുടി കേന്ദ്രീകരിച്ച് അച്ചടി പേപ്പറിന്റെ വ്യാപാരം നടത്തിവരികയായിരുന്നു. മാതാവ്: കാതറിന് പോള്‍ (മുന്‍ ജില്ലാ പഞ്ചായത്തംഗം, മുന്‍ ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്). സംസ്കാരം ഇന്ന് നാലിന് കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളിയിൽ. ഭാര്യ: ഡോ. ജിത (അധ്യാപിക, പൊയ്യ സെന്റ് അപ്രേം സ്കൂള്‍). മകള്‍: ദിയ (ആളൂര്‍ സെന്റ് ജോസഫ്സ് സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി).