ലഹരിമുക്തപ്രതിജ്ഞയുമായി ദേവമാതയിലെ വിദ്യാർഥികൾ
1513479
Wednesday, February 12, 2025 7:10 AM IST
തൃശൂർ: പ്രൗഡ് കേരളയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ചേർന്നു സംഘടിപ്പിക്കുന്ന ലഹരിവിമുക്തകേരളം പദ്ധതി നാളെ രാവിലെ 11.30നു ദേവമാത സ്കൂളിൽ നടത്തും. മുൻമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വിദ്യാർഥികൾക്കു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
പദ്മശ്രീ നേടിയ ഐ.എം വിജയനെ സമ്മേളനത്തിൽ ആദരിക്കും. പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷനാകും. സിഎംഐ ദേവമാത സോഷ്യൽ അപ്പസ്തൊലേറ്റ് കൗണ്‍സിലർ ഫാ. ജോർജ് തോട്ടാൻ, ദേവമാത സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോയ്സ് എലവത്തിങ്കൽ, മുൻ എംഎൽഎ ടി.വി. ചന്ദ്രമോഹൻ, പ്രൗഡ് കേരള കോഓർഡിനേറ്റർ എൻ.പി. രാമചന്ദ്രൻ, ശ്രേഷ്ഠസാഹിതി കോഓർഡിനേറ്റർ എ. സേതുമാധവൻ എന്നിവർ പ്രസംഗിക്കും.