ക്ഷേത്രങ്ങളിൽ ഉത്സവാഘോഷം
1512640
Monday, February 10, 2025 1:38 AM IST
വിശ്വനാഥപുരം കാവടി,
പൂരമഹോത്സവം
കൊടിയേറ്റം ഇന്ന്
ഇരിങ്ങാലക്കുട: എസ്എന്‍ബിഎസ് സമാജം വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂരമഹോത്സവം നാളെ കൊടികേറി 17 ന് ആറാട്ടോടെ സമാപിക്കും. ഇന്നു വൈകീട്ട് ഏഴിന് ശ്രീനാരായണാ ശ്രമം മഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദയുടെ സാന്നിധ്യത്തില്‍ പറവൂര്‍ ബ്രഹ്മശ്രീ രാകേഷ് തന്ത്രികള്‍ കൊടിയേറ്റം നിര്‍വഹിക്കും. എസ്എന്വൈഎസിന്റെ നേതൃത്വത്തില്‍ ആറുദിവസം നീണ്ടുനില്‍ക്കുന്ന 46-ാമത് അഖില കേരള പ്രഫഷണല്‍ നാടകോത്സവത്തിന്റെ ഉദ്ഘാടനം നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും വൈകീട്ട് എട്ടിന് നാടകവും ഉണ്ടാകും.
15 ന് കാവടി ആഘോഷം നടക്കും. രാവിലെ മുതല്‍ പുല്ലൂര്‍, തുറവന്‍കാട്, ടൗണ്‍ പടിഞ്ഞാട്ടുമുറി, കോമ്പാറ എന്നീ വിഭാഗങ്ങളില്‍ നിന്നായി പൂക്കാവടികളും ഭസ്മക്കാവടികളും വാദ്യമേളഘോഷവും ഫ്ലോട്ടുകളുമായി ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ അന്നദാനം ഉണ്ടായിരിക്കും. വൈകീട്ടും ഭസ്മക്കാവടി വരവ് നടക്കും.
16 ന് രാവിലെ വിശേഷാല്‍ പൂജകളും ഉച്ചതിരിഞ്ഞ് 3.30 മുതല്‍ ഏഴുവരെ നടക്കുന്ന അഞ്ച് ആനകള്‍ എഴുന്നള്ളിച്ച് നടത്തുന്ന പൂരത്തിന് ചേരനെല്ലൂര്‍ രഘുമാരാര്‍ പ്രമാണം വഹിക്കും. രാത്രി നാടകോത്സവം സമാപനം. നാടന്‍പാട്ടുകള്‍, നൃത്തനൃത്തങ്ങള്‍ എന്നിവ അരങ്ങേറും. 8.30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.
17 ന് ആറാട്ടോടുകൂടി ഈ വര്‍ഷത്തെ കാവടി പൂരമഹോത്സവത്തിനു സമാപനം കുറിക്കും. സമാജം പ്രസിഡന്റ്്് കിഷോര്‍കുമാര്‍ നടുവളപ്പില്‍, സെക്രട്ടറി വിശ്വംഭരന് മുക്കുളം, വേണു തോട്ടുങ്ങല്‍, ഷിജിന് തവരങ്ങാട്ടില്‍, ദിനേഷ്കുമാര്‍ എളന്തോളി, മണി ശാന്തി, പ്രസൂണ്‍, കെ.കെ. അപ്പു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ചെന്ത്രാപ്പിന്നി
കണ്ണംപുള്ളിപ്പുറം
കൊപ്രക്കളം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം ശ്രീ കുമാരമംഗലം സമുദായം ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സി.കെ.നാരായണൻ കുട്ടി കൊടിയേറ്റ് നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി പ്രണവ് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് പ്രമിത പ്രമോദ് തണ്ടയാംപറമ്പിൽ, സെക്രട്ടറി പ്രദീപ് കൊണ്ടേരി, ട്രഷറർ വിബ്സിൻ വി.ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് തിരുവനന്തപുരം മലയാള നാടകവേദി അവതരിപ്പിച്ച നാടകം അരങ്ങേറി.
ഇന്നു രാത്രി ഏഴിന് ഗാനമേള, നാളെ പുലർച്ചെ അഞ്ചു മുതൽ തൈ പ്പൂയാഭിഷേകം, വൈകീട്ട് 6.30 ന് നിറമാല, ചുറ്റുവിളക്ക്, രാത്രി പള്ളിവേട്ട, 12ന് രാവിലെ എട്ടിന് കാഴ്ചശീവേലി, രാവിലെ 11.30 മുതൽ 2.30വരെ കാവടിയാട്ടം, വൈകീട്ട് 4.30 മുതൽ ഏഴു ഗജവീരന്മാർ അണിനിരക്കുന്ന പകൽപ്പൂരം, കൂട്ടിയെഴുന്നള്ളിപ്പിന് അകമ്പടിയായി പെരുവനം സതീശൻ മാരാർ, തൃപ്രയാർ അനിയൻമാരാർ എന്നിവരുടെ നേതൃത്വത്തിൽ 75 ൽപരം കലാകാ രന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം, തുടർന്ന് ദീപാരാധന, രാത്രി 11 മുതൽ പുലർച്ചെ 2.15 വരെ കാവടിയാട്ടം, ആറാട്ട് തുടങ്ങിയവ ഉണ്ടായിരിക്കും.
ചെന്ത്രാപ്പിന്നി
വേതോട്ടിൽ
എടത്തിരുത്തി: ചെന്ത്രാപ്പിന്നി വേതോട്ടിൽ ശ്രീ ഭദ്രാദേവി ഘണ് ഠാകർണ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. ക്ഷേത്രം തന്ത്രി ഹരിഹരസുധൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ്്. തുടർന്ന് പറയ്ക്ക് എഴുന്നള്ളിപ്പ്, വിവിധ പൂജകൾ എന്നിവ നടന്നു. ഇന്നാ ണ് ഉത്സവം. രാവിലെ ഒന്‍പതിന് ശീവേലി, വൈകീട്ട് 4.30ന് പകൽപ്പൂരം, തുടർന്ന് ദീപാരാധന, വർണമഴ, രാത്രി എട്ടിന് വീരനാട്യം, രാത്രി 11.30 ന് തായമ്പക.