തിരുനാളിനുശേഷം പട്ടണം വൃത്തിയാക്കാൻ വികാരിയും നഗരസഭ ചെയർമാനും
1513468
Wednesday, February 12, 2025 7:09 AM IST
ചാലക്കുടി: തിരുനാളിനുശേഷം പട്ടണം ശുചിയാക്കാൻ വികാരി ഫാ. വർഗീസ് പാത്താടനും നഗരസഭ ചെയർമാൻ ഷിബു വാലപ്പനും രംഗത്തിറങ്ങി.
നഗരത്തിലെ പൊതുവിടങ്ങളിൽനിറഞ്ഞ മാലിന്യങ്ങൾ നീക്കംചെയ്ത് പാതയോരങ്ങൾ വൃത്തിയാക്കാൻ നഗരസഭയിലെ ജനപ്രതിനിധികളും ജീവനക്കാരും ശുചികരണ തൊഴിലാളികളും ഹരിതകർമസേനയും കൈകോർത്തു. തിരുനാളിന്റെ തൊട്ടടുത്തദിവസം അതിരാവിലെതന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ കടകൾ തുറക്കുന്നതിനുമുമ്പുതന്നെ പ്രധാന സ്ഥലങ്ങളിലെ ശുചീകരണംപൂർത്തിയാക്കി. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിതകർമസേനാംഗങ്ങൾ നീക്കംചെയ്തു.
മാർക്കറ്റ് റോഡ്, പഴയ എൻഎച്ച്, പോലീസ്സ്റ്റേഷൻ റോഡ്, സൗത്ത് ജംഗ്ഷൻ എന്നിവിടങ്ങളിലെ ശുചീകരണം പൂർത്തിയാക്കി. നഗരസഭ ഒരുക്കിയ പാർക്കിംഗ് സ്ഥലങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ശുചീകരണം അടുത്തദിവസങ്ങളിലും തുടരും.
ആരോഗ്യകാര്യ ചെയർപേഴ്സൺ ദിപു ദിനേശ്, കൗൺസിലർമാരായ ആലീസ് ഷിബു, നിത പോൾ, റോസി ലാസർ, സൂസി സുനിൽ, സൂസമ്മ ആന്റണി, ജിതി രാജൻ, ഹെൽത്ത് സൂപ്പർവൈസർ കെ. സുരേഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.ഡി. ഡിജി, ജോസഫ് തോമാസ് തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.