എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്കു കൂടിക്കാഴ്ച ഇന്ന്
1512931
Tuesday, February 11, 2025 2:10 AM IST
തൃശൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്കു കൂടിക്കാഴ്ച ഇന്ന്.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയിൽസ് മേധാവിൽ, സെയിൽസ് എക്സിക്യൂട്ടീവ്, സോളാർ ടെക്നീഷൻ, ടെക്നിക്കൽ സൂപ്പർവൈസർ, കളക്ഷൻ എക്സിക്യൂട്ടീവ്, അസി. ഇൻഷ്വറൻസ് മാനേജർ, അസിസ്റ്റന്റ് സെയിൽസ് മാനേജർ എന്നീ തസ്തികകളിലാണ് അഭിമുഖം. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെന്ററിൽ പേരു രജിസ്റ്റർ ചെയ്തവരാകണം.
പേരു രജിസ്റ്റർ ചെയ്യാൻ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി 250 രൂപ അടയ്ക്കാനുള്ള സൗകര്യം പ്രവൃത്തിദിവസങ്ങളിലുണ്ട്.
ഫോണ്: 9446228282.