കാർമൽ ഗോൾഡൻ ജൂബിലി വിളംബരജാഥ
1493146
Tuesday, January 7, 2025 1:33 AM IST
ചാലക്കുടി: കാര്‍മല്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപന ത്തോടനുബന്ധിച്ച് ജൂബിലി വിളംബരജാഥ സംഘടിപ്പിച്ചു. മുനിസിപ്പല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍നിന്നാരംഭിച്ച റാലി, ഡിവൈഎസ്പി കെ. സുമേഷ് ഫ്ലാഗ് ഓഫ് ചെയ്തു.
മുനിസിപ്പല്‍ ചെയര്മാന് എബി ജോര്‍ജ്, സ്കൂള്‍ മാനേജര്‍ ഫാ. അനൂപ് പുതുശേരി സിഎംഐ, പ്രി ന്‍സിപ്പൽ ഫാ. ജോസ് താണിക്കല്‍ സിഎംഐ, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ശശികുമാര്‍, എസ്എച്ച്ഒ എം.കെ. സജീവ്, വിളംബരജാഥ കണ്‍വീനര്‍ ജോയ്സ് തെക്കുംതല എന്നിവർ പ്രസംഗിച്ചു.
സ്കൗട്ട് - ഗൈഡ് വിദ്യാര്‍ഥികള്‍, എന്‍സിസി കേഡറ്റ്, വിദ്യാര്‍ഥികളുടെ സൈക്കിള്‍ റാലി, രക്ഷിതാക്കളുടെ ടു വീലര്‍ റാലി, പിടിഡബ്ല്യുഎ, എംപിടിഎ അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു.
ജൂബിലി സമാപനസമ്മേളനം 10ന് വൈകീട്ട് 5.30ന് ദേശീയ ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് ഇക്ബാല്സിംഗ് ലാല്‍പുര ഉദ്ഘാടനം ചെയ്യും. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ് മുഖ്യാതിഥിയായിരിക്കും.
സംഗീതഞ്ജൻ സ്റ്റീഫന്‍ ദേവസിയും ആട്ടം കലാസമിതിയും സംയുക്തമായി ഒരുക്കുന്ന സംഗീത കലാവിരുന്നും ഉണ്ടായിരിക്കും.